പതിമൂന്നു വയസ്സു തികയുംമുൻപേ മടങ്ങിപ്പോയ ആനിന്റെ ജീവിതം മുപ്പത്താറോളം കുഞ്ഞധ്യായങ്ങളിലൂടെ വിവരിച്ചുപോകുമ്പോൾ നാം ഒരു ജീവചരിത്രത്തിൻ്റെ മഹത്ത്വം അതിലെ മുഖ്യകഥാപാത്രം ജീവിച്ച വർഷങ്ങളുടെ ദൈർഘ്യത്തിലല്ല എന്നു മനസ്സിലാക്കും. മുഹൂർത്തം ജ്വലതി ശ്രേയഃ എന്ന സംസ്കൃതവാക്യത്തിൻ്റെ വ്യാഖ്യാനം മനസ്സിലാക്കും. സുഭാഷ് ചന്ദ്രൻ ലോകംകണ്ട ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറുടെ വംശവെറിയുടെ രക്തസാക്ഷിയാണ് ആൻ ഫ്രാങ്ക് എന്ന കൊച്ചു പെൺകുട്ടി, The Diary of a Young Girl എന്ന പുസ്തകത്തിലൂടെ ലോകത്തെ വിസ്‌മയിപ്പിച്ച ആ അനശ്വര പ്രതിഭയുടെ ജീവിതകഥ.