മലയാളകഥയുടെയും നോവലിന്റെയും നവോത്ഥാനത്തില്‍ തന്റേതായ പങ്കുവഹിച്ച അനശ്വരകഥാകാരി ലളിതാംബിക അന്തര്‍ജനത്തിന്റെ പ്രസിദ്ധമായ ആത്മകഥയുടെ പുതിയപതിപ്പ് ആത്മകഥകള്‍ എഴുതിയതും അവയിലൂടെ എന്നും വെളിവാക്കപ്പെട്ടതും സമൂഹത്തിലെ പുരുഷ ജീവിതം മാത്രമായിരുന്നു. ഇവിടെ മലയാളത്തിലെ ഒരെഴുത്തുകാരി, എങ്ങനെ തന്റെ സര്‍ഗ്ഗജീവിതം രൂപപ്പെട്ടുവെന്ന് വിശകലനം ചെയ്യുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ നമ്മുടെ സാഹിത്യത്തിന്റെയും സാംസ്കാരിക ജീവിതത്തിന്റെയും ചരിത്രം അഗാധമായി രേഖപ്പെടുത്തുന്ന ഒരു പെണ് ആത്മകഥ.