മലയാളത്തിലെ ആഖ്യാനങ്ങളിലേക്ക് ജീവൻ്റെ പുതിയ തുറസ്സുകൾ, ആകാശത്തിലെ ആൽമരങ്ങളെപ്പോലെയും ഭൂമിയിലെ ആൽഗകളെപ്പോലെയും ജൈവികമായ കാഴ്ച്ച കളിലേക്ക് തുറപ്പിക്കുന്ന പ്രഥമസംരംഭമാണ് സാറാജോസഫിൻ്റെ ആളോഹരി ആനന്ദം. അത് ഉർവരതയുടെ, അംഗീകരിക്കപ്പെട്ടതെങ്കിലും അസഹ്യമായ പ്രതിനിധാനങ്ങളെയും ബന്ധനങ്ങളെയും ബന്ധങ്ങളായി വ്യാഖ്യാനിച്ച് നിരാകരിക്കുന്നു. ജൈവികവും ജൈവ ബന്ധത്തിന്റെ പുതുഗന്ധം ഉള്ളതുമായ ഇടങ്ങളിലേക്ക് വാതിൽ തുറക്കുന്നു. മനുഷ്യ സാധ്യതകളുടെ ആകാശത്തിലേക്ക്, നീലനിറമുള്ള അഗാധതയിലേക്ക് ബന്ധവിച്ഛേ ദനംചെയ്ത് ഇപ്പോൾ വീഴും എന്ന നിലയിൽ ഓടിച്ചെന്നു നിൽക്കുന്നു. എന്നാൽ വീഴു ന്നില്ല. ഭൂമിവാതുക്കൽ ചെന്നുനിൽക്കുന്നു. ബന്ധവ്യവഹാരങ്ങളുടെ, വായിച്ചിട്ടില്ലാത്ത അലേഖകൾ സാറാ ജോസഫ് മലയാളത്തിൽ ഇതാദ്യമായി ആരചിക്കുന്നു.