മഹാരാജാസ്കോളജും ആഷിഖ് അബുവും സലീം കുമാറും മണിയൻപിള്ള രാജുവും പൃഥ്വിരാജും പ്രണയവും അണി ചേരുന്ന ഓർമ്മകളുടെ ഘോഷയാത്ര. 'വായനക്കാരെ പൂവിട്ട് തൊഴണം' എന്ന വാചകം ആത്മാ വിൽ ലാമിനേറ്റ് ചെയ്തു വച്ചിരിക്കുന്ന ഒരുത്തനാണ് ഞാൻ. എൻ്റെ എഴുത്തുകളുടെ വായനയ്ക്കായി സമയം ചെലവഴിക്കുന്ന എല്ലാ മനുഷ്യർക്കും നേരേ കൈകൾ കൂപ്പിക്കൊണ്ട് 'ചന്ദ്രഹാസം' സമർപ്പിക്കട്ടെ.