അനന്തമായ തമസ്സിൽ കൺമിഴിക്കുന്ന നക്ഷത്രങ്ങളെപ്പോലുള്ള മനുഷ്യജീവിതങ്ങളുടെ കലുഷിതമായ കഥകളാണ് നക്ഷത്രങ്ങളേ കാവൽ എന്ന നോവലിലൂടെ പത്മരാജൻ പറഞ്ഞുതരുന്നത്. ജീവിതങ്ങളുടെ തടവറകളിൽപ്പെടുന്ന പെൺമയുടെ അതിജീവനവും പ്രതിരോധവും ഈ കൃതിയെ ബലിഷ്ഠമായൊരു ഭാവ തലത്തിലേക്കുയർത്തുന്നു. കഥയിലും നോവലിലും ചലച്ചിത്രത്തിലും ഒരുപോലെ തിളങ്ങിയ എഴുത്തുകാരന്റെ ശ്രദ്ധേയമായ രചന.