ഓഹരി വിപണിയിൽ നേട്ടം കൊയ്യാൻ അറിയേണ്ട കാര്യങ്ങൾ, വിപണിയിലെ ചതിക്കുഴികൾ തിരിച്ചറിയാനുള്ള സൂചനകൾ, ജാഗ്രത പാലിക്കേണ്ട അവസരങ്ങൾ ഏതൊക്കെയെന്ന് മനസിലാക്കാനുള്ള സൂത്രവാക്യങ്ങൾ. ഓഹരി വിപണിയെ അറിയാം, നിക്ഷേപിക്കാം എന്ന ഈ പുസ്‌തകം അതെല്ലാം നൽകുന്നു. ഒപ്പം വിപണി ഒരുക്കുന്ന അവസരങ്ങൾ പഠിക്കാനും ഐതിഹാസിക നിക്ഷേപകരുടെ ഉപദേശങ്ങൾ വായിച്ചറിയാനും സഹായിക്കുന്നു. ധനം പബ്ലിക്കേഷൻസ് ബിസിനസ് വിജയങ്ങളെ എന്നും പ്രചോദിപ്പിക്കുന്ന, മലയാളത്തിലെ ആദ്യ ബിസിനസ് മാഗസിനായ ധനം ഇന്ന് കേരളത്തിലെ പ്രസാധന രംഗത്ത് മുൻനിരയിലാണ്. സംരംഭകർക്ക് വഴികാട്ടിയായ ഒട്ടേറെ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ധനം പബ്ലിക്കേഷൻസിൻ്റെ 'ടോപ്പ് ബിസിനസ് ഫാമിലീസ് ഓഫ് കേരള', '25 അതുല്യ മലയാളി ബിസിനസ് പ്രതിഭകൾ', 'ഹോട്ട് ബ്രാൻഡ്‌സ് ഓഫ് കേരള' എന്നിവ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്