ഈ പുസ്‌തകം ചരിത്രമാണ്. അജിത എന്ന വ്യക്തിയുടെ സ്വകാര്യ ജീവിതത്തിന്റെയും രാഷ്ട്രീയ ജീവിതത്തിൻ്റെയും സാമൂഹികജീവിത ത്തിന്റെയും ചരിത്രം. ഇത് മലയാളികളുടെ ജീവിതത്തെ സ്‌പർശിക്കാതെ കടന്നുപോകുന്നില്ല. അവകാശപ്പോരാട്ടങ്ങൾ നടത്തുന്ന സ്ത്രീകൾ, ആദിവാസികൾ. ദലിതർ, കർഷകർ, ഭൂരഹിതർ തുടങ്ങി അതിരുവത്‌കരിക്കപ്പെട്ട മുഴുവൻ മനുഷ്യരോടുമൊപ്പം നിന്ന് തളരാതെ പോരാടുന്ന 'അജിത'യെന്ന അപൂർവ്വ പ്രതിഭാസത്തിൽനിന്ന് മലയാളത്തിനു ലഭിക്കുന്ന മഹാസമ്മാനം. -സാറാ