ഭാരതീയസംസ്കാരത്തിന്റെ അനശ്വരത വിളംബരം ചെയ്യുന്ന വേദങ്ങൾ, തദ്‌വിഷയങ്ങളായ വേദാംഗങ്ങൾ, ഉപവേദങ്ങൾ എന്നിവയെക്കുറിച്ചുള്ള ഒരു ലഘുവിവരണമാണ് 'സനാതനസുധ' നൽകുന്നത്. കൂടാതെ ആസ്തിക, നാസ്തിക ദർശനങ്ങൾ, ധർമശാസ്ത്രങ്ങൾ, ഷോഡശസംസ്കാരങ്ങൾ എന്നിവ അവയുടെ ഉദ്ദേശ്യലക്ഷ്യത്തോടെ ആധുനികലോകജീവിതത്തിൽ ഉപയുക്തമാകുംവിധം ഇവിടെ പ്രതിപാദിക്കപ്പെടുന്നു. ഉപനിഷത്തുകളും ഇതിഹാസപുരാണങ്ങളും, അവയുടെ താത്വികാംശങ്ങളും ഈ കൃതിയിൽ ഗൗരവമായി ചർച്ച ചെയ്യുന്നു. ഈ വിഷയങ്ങളിൽ സ്വാഭാവികമായും ഉണ്ടാകാവുന്ന സംശയങ്ങളും അവയുടെ നിവാരണവും ഇതിൽ ഒരനുബന്ധമായി ചേർത്തിരിക്കുന്നു. അപാരമായ നമ്മുടെ വൈദികസംസ്കൃതിയിലേക്കുള്ള ഒരു മാർഗ്ഗദർശിയായി ഈ ഗ്രന്ഥത്തെ കാണാവുന്നതാണ്