"വർത്തമാനകാലരാഷ്ട്രീയവും ഭൂതകാലമിത്തും കൂട്ടിയിണക്കി രാമകൃഷ്ണൻ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എഴുതുമ്പോൾ മലയാള നോവൽ ഇന്നോളം കാണാത്ത ഒരു ഭാവനാഭൂപടം നമുക്കു മുന്നിൽ ചുരുൾ നിവരുകയാണ്. പാണ്ഡ്യ- സിംഹള യുദ്ധവെറികൾ നിറയ്ക്കുന്ന ദേവനായകി. മിത്തിൻ്റെ മായികതീവ്രതപോലെതന്നെയാണ്. മനുഷ്യാവകാശങ്ങൾ ഒന്നൊന്നായി ധ്വംസിക്ക പ്പെടുന്ന ശ്രീലങ്കൻ രാഷ്ട്രീയത്തിന്റെ സമകാലിക യാഥാർത്ഥ്യങ്ങളും. ശ്രീലങ്കയിൽ തമിഴ് വിമോചനപ്പോരാട്ടങ്ങൾക്കു നേതൃത്വം നൽകിയ എൽ.റ്റി.റ്റി.ഇ. പോലുള്ള സംഘടനകളും അടിമുടി ജനാധിപത്യവിരുദ്ധവും ഫാഷിസ്റ്റ് സ്വഭാവങ്ങൾ ഉള്ളിൽപ്പേറിയ പുരുഷാധിപത്യ സംഘങ്ങളുമായിരുന്നുവെന്ന് നോവൽ അടിവരയിട്ടു പറയുന്നു. തമിഴ് -ഈഴപ്രസ്ഥാനങ്ങളെ വെള്ളപൂശുകയല്ല രാമകൃഷ്ണന്റെ നോവൽ. മറിച്ച് നാം ഇന്നോളം കേട്ടിട്ടില്ലാത്തവിധം ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവുമായ ആഭ്യന്തരഘടന യിൽ സ്വന്തം പോരാളികളെത്തന്നെ കൊന്നുതിന്നുന്ന ഒരു ഹിംസ്ര ജന്തുവിനെപ്പോലെ ഭ്രാന്തുപിടിച്ചതായിരുന്നു ആ പ്രസ്ഥാനം എന്നു ചൂണ്ടിക്കാണിക്കുകയാണ്. ഭരണകൂടഭീകരതപോലെയോ അതില ധികമോ ആയിത്തന്നെ ഈ നോവൽ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം വിപ്ലവസംഘടനകളിലും വിമോചനപ്രസ്ഥാനങ്ങളിലും നിലനിൽക്കുന്ന സ്ത്രീവിരുദ്ധതയും ജനാധിപത്യരാഹിത്യവും നേതൃത്വങ്ങളുടെ ഫാഷിസ്റ്റ് സ്വഭാവവുമാണ്. സ്ത്രീകൾ ചരിത്രത്തിൻ്റെ വിധാതാക്കളാകുന്നതിന്റെ അസാധാരണവും അപൂർവ്വവുമായ നോവൽവൽക്കരണമാകുന്നു 'സുഗന്ധി ഷാജി