ഒട്ടനവധി രാജ്യങ്ങളിലൂടെ സഞ്ചരിച്ച ഒരാൾ നാലു രാജ്യങ്ങളിലെ തന്റെ അനുഭവക്കുറിപ്പുകൾ മുന്നിൽ വെച്ചിരിക്കുന്നു. ഞാനത് വായിക്കുകയായിരുന്നില്ല. ഓരോ ദേശത്തെയും ഈ സഞ്ചാരി പകർത്തിവെച്ച വാക്കുകളിലൂടെ എന്റെ പരിമിതമായ കാഴ്ചകളിലേക്ക് വിവർത്തനം ചെയ്യുകയായിരുന്നു. അങ്ങനെ ഞാനും ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്തു... 'ഉല്ലാസയാത്രകൾ' എന്ന പുസ്‌തകം വായനക്കാരനെ സഞ്ചാരിയാക്കുന്നു. തീവണ്ടിമുറിയിൽനിന്ന്, വായനമുറിയിൽ നിന്ന്, അത് ആരുമറിയാതെ അതിർത്തികൾ മായ്ച്ച്, നിയമങ്ങൾ തെറ്റിച്ച് ഓരോ രാജ്യത്തിലേക്കും കടത്തിക്കൊണ്ടുപോകുന്നു. - ഉണ്ണി ആർ. പ്രശസ്‌ത യൂട്യൂബറും സഞ്ചാരിയുമായ ബൈജു എൻ. നായരുടെ പുതിയ പുസ്‌തകം