ഭൂപ്രദേശത്തിലൂടെയല്ല, ഒരു മനുഷ്യഭൂവിഭാഗത്തി ലൂടെയുള്ള യാത്രയാണ് ഈ നോവൽ. മനുഷ്യ ബന്ധങ്ങളുടെ നിഴൽവെളിച്ചങ്ങളാണ് ഇവിടെ വൻമരങ്ങളും പർവ്വതങ്ങളുമായി ഉയരുന്നത്. ഈ നോവലിലെ എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുന്ന ഒരു സംഗമബിന്ദു വേർപാടുകളുടെ അനിർവ്വച നീയമായ ഖേദമാണ്. സന്ധ്യയെ വാരിയണിഞ്ഞു നിൽക്കുന്ന ഹിമകൂടത്തിൻ്റെ കാഴ്ചപോലെ അത്രമേൽ ഏകാന്തതയും ആനന്ദകരമായ വേദ നയും ഈ നോവലിലെ മനുഷ്യകഥ നൽകുന്നു ണ്ട്. മലയാളത്തെ കവർന്നുനിൽക്കുന്ന ഒരു ഭാര തീയ ഭാവം ഈ രചനയ്ക്കുണ്ട്. മഞ്ഞുപാളി കൾക്കടിയിൽ മറഞ്ഞിരിക്കുന്ന സമുദ്രത്തിന്റെ മുഴക്കം കേൾക്കുന്നതുപോലെ ഒരനുഭവം ഈ നോവലിന്റെ വായന നൽകുന്നുണ്ട്. രണ്ടാമൂഴ ത്തിനു ശേഷമുള്ള എം ടിയുടെ നോവൽ.