സിനിമയെ ശ്വാസംപോലെ കണ്ട ചില ജീവിതങ്ങൾ. അവരിൽ വെള്ളിവെളിച്ചത്തിലേക്ക് വന്നവരും വീണുപോയവരുമുണ്ട്. തിരുവനന്തപുരത്തിൻ്റെ മലയാള സിനിമാലോകം! ആ ലോകത്തെത്തി സിനിമാക്കാരുടെ കുശിനിക്കാരനാവാൻ ആഗ്രഹിച്ച മണിസ്വാമിയുടെ പാളയത്തെ മണീസ് കഫെയിൽ ഇരുന്നായിരുന്നു ശങ്കറും ലൂയിസും സിനിമയെ സ്വപ്നം കണ്ടത്. അവിടെവെച്ചാണ് ശങ്കർ വസിഷ്‌ഠലക്ഷ്മിയെ കണ്ടുമുട്ടുന്നത്. ചിലങ്കമണികളുടെ നേർത്ത മന്ത്രത്താൽ പിണഞ്ഞ അവരുടെ സ്നേഹത്തിന്റെ ഇഴയടുപ്പം. ഒന്നു തൊട്ടാൽ തളിർക്കുന്ന സിനിമാസ്വപ്നങ്ങളുടെ മധുരവും നോവുമാണ് 1987 കാതൽ കോഫി