സ്‌റ്റേറ്റ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകളിലെ ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്രദമാകുന്ന നാല്‍പ്പത് ഉപന്യാസങ്ങളുടെ സമാഹാരം. ബയോടെക്‌നോളജിയുടെ വിവിധ തലങ്ങള്‍, ഊര്‍ജ്ജസംരക്ഷണം, പരിസ്ഥിതി, നിര്‍മ്മിതബുദ്ധിയും വിദ്യാഭ്യാസവും, നിര്‍മ്മിതബുദ്ധിയും തൊഴില്‍മേഖലയും തുടങ്ങി തികച്ചും ആനുകാലികവിഷയങ്ങളുടെ ഗൗരവതരമായ രചന. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്കും അദ്ധ്യാപകര്‍ക്കും വിവിധ വിഷയങ്ങളില്‍ ആശ്രയിക്കാവുന്ന റഫറന്‍സ് ഗ്രന്ഥംകൂടിയാണ് ഇത്.