75 രാജ്യങ്ങളിലായി ഒന്നരക്കോടിയിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ ഗ്രന്ഥം. ഇച്ഛയ്ക്കും സാക്ഷാത്കാരത്തിനുമിടയിലെ 7 പടവുകള്‍ വിശദീകരിക്കുന്നു. സെവന്‍ ഹാബിറ്റ്‌സ് ഒഫ് ഹൈലി ഇഫക്റ്റീവ് പീപ്പിള്‍ എന്ന പുസ്തകത്തില്‍ ഗ്രന്ഥകര്‍ത്താവ് സ്റ്റീഫന്‍ ആര്‍. കോവെ, വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സമഗ്രവും സംയോജിതവും തത്ത്വകേന്ദ്രീകൃതവുമായ ഒരു ഉപാധി അവതരിപ്പിക്കുന്നു. തുളച്ചുകയറുന്ന ഉള്‍ക്കാഴ്ചകളും ലക്ഷ്യംവച്ചുള്ള സംഭവകഥകളുംകൊണ്ട് സത്യസന്ധതയോടെയും സ്വഭാവദാര്‍ഢ്യത്തോടെയും ജീവിക്കുന്നതിന് പടിപടിയായുള്ള പന്ഥാവ് കോവെ വെളിപ്പെടുത്തുന്നു. മാറ്റത്തിനനുസൃതമായി പരിണമിക്കുന്നതിനുള്ള സുരക്ഷിതത്വവും മാറ്റം സൃഷ്ടിക്കുന്ന അവസരങ്ങള്‍ മുതലെടുക്കുന്നതിനുള്ള സാമര്‍ത്ഥ്യവും ശക്തിയും പ്രദാനം ചെയ്യുന്ന തത്ത്വങ്ങള്‍.