Aadhunika Communist P.P.Aboobakkar Dc Books കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്)യുടെ ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ലഘുജീവചരിത്രവും പ്രശസ്തർ അദ്ദേഹത്തെക്കുറിച്ചു നടത്തിയ അനുസ്മരണങ്ങളും ഉൾപ്പെടുന്ന പുസ്തകം. രാഷ്ട്രീയം, കല, സാഹിത്യം, മാധ്യമം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെ ലേഖനങ്ങൾ സമാഹാരത്തിൽ ഉൾപ്പെടുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങളെ എങ്ങനെയെല്ലാം പ്രയോഗവത്ക്കരിക്കാം എന്ന് സീതാറാമിന്റെ ജീവിതത്തെ മുൻനിർത്തി പ്രകാശ് കാരാട്ട്, എം.വൈ. തരിഗാമി, എം.എ. ബേബി, ഡോ. മോഹൻ കാന്ദ തുടങ്ങിയവർ അവതരിപ്പിക്കുമ്പോൾ രാഹുൽ ഗാന്ധി, എ.കെ. ആന്റണി, പി.കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. പി.എസ്. ശ്രീധരൻ പിള്ള തുടങ്ങിയവർ യെച്ചൂരി ഉയർത്തിപ്പിടിച്ച രാഷ്ട്രീയ ധാർമ്മികതക്ക് പ്രാധാന്യം നൽകുന്നു. സഫ്ദാർ ഹാശ്മിയും ജനനാട്യമഞ്ചുമെല്ലാം സമകാലീനതക്കപ്പുറത്തേക്ക് ചരിത്രാധിഷ്ഠിതമായ ഒരു വായനകൂടി സാധ്യമാക്കുന്നു.