Aami Meenakshi Radhakrishnan Mankind Publication ‘ആമി’ - ഇത് എൻ്റെയോ എൻ്റെ സങ്കൽപ്പത്തിലെയോ മാത്രം കഥയല്ല. നമ്മുടെ കഥയാണ്, നമ്മുടെ പ്രിയപ്പെട്ടവരുടെ കഥയാണ്. ഒരു കണ്ണിമ ചിമ്മുന്ന നേരം മതി, നൈമിഷികമായ സന്തോഷങ്ങളോ സങ്കടങ്ങളോ മാറിമറിയാൻ. നഷ്ടങ്ങൾ ഒരിക്കലും ഒന്നിൻ്റെയും അവസാനമാകുന്നില്ല. അത് നമ്മുടെ തലച്ചോറിൽ ഓർമ്മകളായും സങ്കൽപ്പങ്ങളായും തുടർന്ന് ജീവിക്കുന്നു. ജീവിതം സമ്മാനിക്കുന്ന അപ്രതീക്ഷിത സാഹചര്യങ്ങളെയും വൈകാരിക നിമിഷങ്ങളെയും വാരിപ്പുണരുക എന്നല്ലാതെ മറ്റെന്ത് അർത്ഥമാണ് അതിനുള്ളത്? ഈ കഥ നിങ്ങളുടെ മനസ്സിലോ ഹൃദയത്തിലോ ഒരു ചെറിയ നീറ്റലെങ്കിലും ഉണ്ടാക്കും എന്നത് ഈ കഥയുടെ വിജയമായി ഞാൻ കാണുന്നു. വായിക്കാൻ അറിയാവുന്ന ഏതൊരു കുട്ടിയുടെയും മുതിർന്ന വ്യക്തിയുടെയും നെഞ്ചിൽ ആഴ്ന്നിറങ്ങാൻ കഴിയുന്ന ഒന്നാവും ഇത്. ഈ പുസ്തകത്തിൻ്റെ ആദ്യവരി മുതൽ അവസാനം വരെ ഞാൻ നിങ്ങളുടെ കൂടെ സഞ്ചരിക്കും എന്ന് തീർച്ച. ആമി എന്ന നമ്മുടെ ജീവിതത്തിലേക്ക് നമുക്ക് ഒന്നിച്ച് സഞ്ചരിക്കാം.