കരയിലെ ഏറ്റവും വലിയ ജീവി യാണല്ലോ ആന. ആനയുടെ നിരുപമമായ സൗന്ദര്യവും അവയവ ങ്ങളുടെ വൈവിദ്ധ്യമാർന്ന ചലനങ്ങളും പ്രവൃത്തികളും പുതുമയുളവാക്കുന്ന താകയാൽ എത്ര കണ്ടാലും നമുക്ക് മതിവരാത്തതാകുന്നു. ആനയുടെ ഉത്പത്തി, ജീവിതരീതി. ശരീരശാസ്ത്രം, കാട്ടാനയുടെ ജീവിത രീതി, കാട്ടാനകൾ നേരിടുന്ന പ്രശ്‌നങ്ങൾ എന്നിവയെല്ലാം വളരെ വസ്‌തുനിഷ്‌ഠമായി ഈ ഗ്രന്ഥത്തിലൂടെ ശ്രീ. ചിറ്റാർ ആനന്ദൻ നമുക്ക് പകർന്നുതരുന്നു. ആനയെ സംബന്ധിക്കുന്ന കൗതുകവും വിജ്ഞാന പ്രദവും സമൂഹം ഉൾക്കൊള്ളേണ്ട അറിവുകളും ഉൾപ്പെടുന്നതാണ് ആനഃ കാഴ്‌ചയുടെ കാണാപ്പുറങ്ങൾ എന്ന ഈ സവിശേഷഗ്രന്ഥം.