Aanathirum Penkathakum Azad Mathrubhumi Books കടുപ്പമേറിയതും യുക്തിഭദ്രവുമായ ഗദ്യമാണ് ആസാദിന്റെ പുറന്തോട്. അതിനകത്തുള്ള കാമ്പുകൊണ്ടയാള്‍ കവിതകളെഴുതുന്നു. ഗദ്യംകൊണ്ടï് വ്യക്തമാക്കാനാവാത്ത വ്യഥ അയാള്‍ കവിതയ്ക്കു നല്‍കുന്നു. അഴിക്കാനാവാത്തതുകൊണ്ടയാള്‍ കവിതകെട്ടുന്നു. – കല്‍പ്പറ്റ നാരായണന്‍ ഒരുതരത്തിലുള്ള ആവരണങ്ങളെയും പൊറുക്കാത്ത ‘ഒരസഹ്യന്‍’ ആസാദില്‍ സദാ ഉണര്‍ന്നിരിക്കുന്നുണ്ട്്. മനുഷ്യന്റെ, ഭൂമിയുടെ, പ്രപഞ്ചത്തിന്റെ ഓരോ പരമാണുവിലും കൂടുതല്‍ നഗ്നവും വ്യതിരിക്തവുമായ ഒരു ദര്‍ശനം, ഒരപരദര്‍ശനം ഈ കവിയുടെ കണ്ണുകള്‍ക്ക് സാദ്ധ്യമാവുന്നു. – ലോപാമുദ്ര സ്വന്തം സ്വത്വത്തോട് പിരിഞ്ഞും ഇണചേര്‍ന്നും കലഹിച്ചും അസ്വസ്ഥനായ ഒരു കവിയുടെ ആത്മസംഘര്‍ഷങ്ങള്‍