ആത്മാവ് അനശ്വരമാണെന്നു പറയപ്പെടുന്നു. അതോടു കൂടി വീണ്ടും വീണ്ടും ജന്മങ്ങൾ എടുക്കുന്നുമുണ്ട്. അങ്ങനെയാണെങ്കിൽ, എവിടെ നിന്നാണ് നാം വരുന്നത്? ഇവിടെ നിന്ന് നാം എവിടേക്കാണ് പോകുന്നത്? ദേഹവിയോഗത്തിനു ശേഷമുള്ള അവസ്ഥയിൽ ആത്മാക്കൾക്ക് ബുദ്ധിയും ബോധവും ഉണ്ടോ? സ്വർഗ്ഗവും നരകവും എന്ന സ്ഥിതിവിശേഷങ്ങൾ നിലനിൽക്കുന്നുണ്ടോ? ആത്മാവിൻ്റെ വ്യതിയാനങ്ങളെക്കുറിച്ചു പ്രതിപാദിക്കുകയും, ഇഹലോക-പരലോക ജീവിതത്തിനു നമുക്ക് ഉപകാരപ്രദമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്ന പുസ്തകമാണിത്. 'വ്യക്തിപരമായ കാഴ്‌ചപ്പാടുകളി'ൽ ശ്രീകുമാരി ദേവി തന്റെ സ്ഥൂലശരീരത്തിൽ നിന്ന് സൂക്ഷ്‌മശരീരത്തിലേക്കു താത്കാലികമായി മാറ്റപ്പെട്ട സംഭവത്തെപ്പറ്റിയും ആത്മാക്കളുടെ സ്വഭാവഗുണങ്ങളെപ്പറ്റിയും അവരുമായുള്ള കൂടികാഴ്‌ചകളെപ്പറ്റിയും വിവരങ്ങൾ നൽകുന്നു.