കര്‍ത്തവ്യത്തിനും അഭിലാഷത്തിനും ഇടയില്‍ നട്ടംതിരിയുന്നൊരു ഭാര്യ; വിചാരത്തിനും വികാരത്തിനുമിടയില്‍ വട്ടംകറങ്ങുന്നൊരു ഭര്‍ത്താവ്. തെളിവുറ്റ സത്യസന്ധതയോടെ ‘സന്തുഷ്ടകുടുംബ’ത്തിന്റെ വൈകാരിക അന്തഃക്ഷോഭങ്ങള്‍ ഇവിടെ അനാവൃതമാകുന്നു. പുസ്തകം മടക്കിവെക്കുമ്പോഴും ചോദ്യം അലയടിച്ചുകൊണ്ടിരിക്കുന്നു: പ്രണയത്തിന് അടിപതറുമ്പോള്‍ ആരുടെ മേലാണ് പഴിചാരുക? വൈവാഹികജീവിതത്തിന്റെ ലോലമായ അതിര്‍വരമ്പുകളില്‍, പ്രണയവും അസൂയയും ഏകാന്തതയും അഭിമാനവും ഇഴപിരിയുന്ന നോവല്‍