ജൂതനാണെന്ന അധഃമത്വം തന്നില്‍ വേണമെന്ന വംശീയതനിറഞ്ഞ കണ്ണുകളെ കൂസാക്കാതെ വളര്‍ന്ന വിദ്യാര്‍ത്ഥി. പ്രതിശ്രുതവധുവിന്റെ ‘തെറ്റുകാരണം’ തേടിവന്ന പ്രശസ്തി കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട യുവാവ്. ‘ഹിസ്റ്റീരിയോണ്‍ എന്ന വാക്കിന്റെ അര്‍ത്ഥം ഗര്‍ഭാശയം എന്നായിരിക്കെ ഒരു പുരുഷന് എങ്ങനെ ഹിസ്റ്റീരിക്കല്‍ ആകാന്‍ കഴിയും?’ എന്ന് ആക്ഷേപിക്കപ്പെട്ട ഗവേഷകന്‍. പരീക്ഷണശാലയില്‍നിന്ന് ഒഴിവാക്കപ്പെടുകയും പ്രഭാഷണങ്ങള്‍ നടത്താന്‍ ഇടമില്ലാതാവുകയും ചെയ്ത അക്കാദമിഷ്യന്‍. കൃത്യമായ നിരീക്ഷണങ്ങളുടെ ഉത്തമമായ സംഗ്രഹം എന്നു കരുതിയ പുസ്തകങ്ങള്‍ വെറും ഭാവനാസൃഷ്ടികള്‍ മാത്രമാണെന്ന് തിരിച്ചറിയേണ്ടിവന്ന ഡോക്ടര്‍. ദിവ്യാദ്ഭുതപ്രവര്‍ത്തകന്റെ ഖ്യാതിയാസ്വദിച്ച ഹിപ്‌നോട്ടിസ്റ്റ്… സൈക്കോഅനാലിസിസ്സിലേക്ക് നടന്നുതീര്‍ത്ത ദൂരങ്ങളെ ഫ്രോയ്ഡ് പിന്തിരിഞ്ഞുനോക്കുന്നു. സൈക്കോഅനാലിസിസ്സിന്റെ ആത്മകഥ; സിഗ്മണ്ട് ഫ്രോയിഡിന്റെയും