Abhicharakandam By Rashid Burhan Aura Publication കണ്ണൂരിലെ ഒരു പ്രൈവറ്റ് കോളേജിൽ മൂന്നാം വർഷ ബി കോം വിദ്യാർത്ഥിയായ ആഷിഖ് ചില നിഗൂഢതകളുടെ ഉത്തരം തേടി കാസർഗോഡ് ബേക്കലിലെ ഇബ്രാഹീം ലുത് എന്ന എക്സോസിസ്‌റ്റിനെ കണ്ടുമുട്ടുന്നു. ലൂത് അവനുമായി കേരളത്തിലെ ചിലയിടങ്ങളിൽ സഞ്ചരിച്ചുനടത്തുന്ന ആഭിചാര പരിഹാര ക്രിയകളും ഇസ്‌ലാമിക് രീതിയിലുള്ള എക്സോസിസവും ആണ് ഈ നോവലിന്റെ ഇതിവൃത്തം. പകൽ മറഞ്ഞ് ഇരുട്ട് പരക്കുമ്പോൾ, കേരളത്തിൽ നടത്തപ്പെടുന്ന ദുർമന്ത്രവാദത്തിനും കുടോത്രങ്ങൾക്കും ഇരയാക്കപ്പെട്ട കുറേ മനുഷ്വരിലൂടെ സഞ്ചരിച്ചുകൊണ്ട് അവരൊടുവിൽ എത്തിപ്പെടുന്നത് തലശ്ശേയിൽ ക്രൂരമായി കൊല ചെയ്യപ്പെട്ട ഹാജറ എന്ന സ്ത്രീയുടെ ഭയാനകമായ കഥയിലേക്കാണ്. പൂജക്കളത്തിൽ ചോരയും തലയോട്ടിയും ചീഞ്ഞ മാംസവും ഊട്ടിക്കൊടുത്ത് പൈശാചിക ശക്തിയെ വിളിച്ചുവരുത്തുന്ന കുടോത്രത്താൽ കാലവും ആകാശ ഗോളങ്ങളും അട്ടി മറിക്കപ്പെടുന്ന ഈ നോവലിൽ ആഷിഖ് അകപ്പെടുന്നത് ചരിത്രങ്ങളും അന്യഗ്രഹങ്ങളും യുദ്ധങ്ങളും മിത്തുമെല്ലാം അവൻ്റെ വർത്തമാന സാഹചര്യത്തിൽ കുടിക്കലരുന്ന ഒരു വലയത്തിലേക്കാണ്. അവിടെയവന് സമയവും കാലവും സ്വന്തം ആത്മാവും കൈവിട്ടുപോയേക്കാം. കൊടും വനം പോലെ നിഗൂഢത കുത്തിക്കലങ്ങിയ കഥാലോകം ഇഷ്ടപ്പെടുന്നവർക്ക് ആഭിചാരകാണ്‌ഡത്തിലേക്ക് സ്വാഗതം