Abhinavakathakal John Abraham Dc Books ഒരു സിനിമാക്കാരൻ എന്ന നിലയിലാണ് ജോൺ എബ്രഹാമിന്റെ പ്രശസ്തി എങ്കിലും അടിസ്ഥാനപരമായി ജോൺ ഒരു കഥപറച്ചിലുകാരൻകൂടിയായിരുന്നു; ഏതൊരു സന്ദർഭത്തിൽനിന്നും കഥകൾ മെനഞ്ഞെടുക്കുവാനുള്ള ത്വരയും അതിനുള്ള വൈഭവവും ജോണിനുണ്ടായിരുന്നു. തനിക്കുചുറ്റുമുള്ള ലോകത്തെ 'നോക്കിക്കാണുന്ന' രീതിയിൽനിന്ന് അതു തുടങ്ങുന്നു. യാത്രയ്ക്കിടയിലും പലതരം ഇടപെടലുകൾ, കൂടിച്ചേരലുകൾ എന്നിവയ്ക്കിടയിലും കണ്ടുമുട്ടുന്ന പലതരം മനുഷ്യർ, കേട്ടുമുട്ടുന്ന സംഭാഷണശകലങ്ങൾ, പദപ്രയോഗങ്ങൾ സംഭവസന്ദർഭങ്ങൾ, ശൈലീവികൃതികൾ ഇവയോടെല്ലാം അതീവമായ ശ്രദ്ധയും താത്പര്യവും പുലർത്തിയിരുന്ന ഒരാളായിരുന്നു ജോൺ.