സാഹിത്യപഠനത്തിന്റെ സാദ്ധ്യതകള്‍ തിരയുന്ന ‘സാഹിത്യപഠനവും വിനിമയമാതൃകകളും’, ഉമ്പര്‍റ്റോ എക്കോയുടെ ചിന്താലോകം പ്രതിപാദിക്കുന്ന ‘അടയാളങ്ങള്‍ അര്‍ത്ഥങ്ങള്‍’, പ്രക്ഷേപണപ്രക്രിയയും ഭരണകൂടതാത്പര്യങ്ങളും പ്രശ്നവത്കരിക്കുന്ന ‘ആകാശവാണിയും പ്രക്ഷേപണത്തിന്റെ രാഷ്ട്രീയവും’, രാമായണത്തിന്റെ ബഹുസ്വരതയെ ഉറപ്പിക്കുന്ന ‘രാമായണം എന്ന സംവാദസ്ഥലം’, ലോകക്രമത്തില്‍ മാദ്ധ്യമങ്ങളുടെ പങ്കും പ്രാധാന്യവും പരിമിതികളും വിശകലനം ചെയ്യുന്ന ‘മാദ്ധ്യമവും ലോകവും’ എന്നീ ലേഖനങ്ങളിലൂടെ സമകാല സാഹിത്യ-രാഷ്ട്രീയ-സാംസ്‌കാരിക പരിസരത്തെ സൂക്ഷ്മവിമര്‍ശനത്തിനു വിധേയമാക്കുന്ന പഠനസമാഹാരം.