ഒരു ജന്മത്തിന്റെ മുഴുവൻ സുഖ ദുഃഖങ്ങൾ, കറുപ്പും വെളുപ്പുമായി ശരീരത്തിൽ അടയാളപ്പെടുത്തിയ പെൻഗ്വിനുകൾ പൂർവജന്മത്തിൽ വിധവകളായിരുന്നു. ഏകാന്തമായ ഹിമധ്രുവങ്ങളിൽ തപസ്സിനു വിധിക്കപ്പെട്ട അവയുടെ കുലത്തിൽ പിറന്ന പ്രിയംവദയുടെ കഥ-ഒപ്പം മകൾ നീതുവിന്റെയും. സ്വപ്‌നസദൃശ്യമായ ആഖ്യാനചിത്രങ്ങളിലൂടെ ജീവിതത്തിന്റെ സങ്കീർണ്ണസമസ്യകൾ അവതരിപ്പിക്കുന്ന സേതുവിന്റെ ഏറ്റവും മികച്ച കൃതികളിലൊന്ന്. A novel by Sethu, which won the Kendra Sahitya Award in 2007 and Vayalar Award in 2006.