ടി.ഡി. രാമകൃഷ്ണന്റെ ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, മാമ ആഫ്രിക്ക, അന്ധർ ബധിരർ മൂകർ, പച്ച മഞ്ഞ ചുവപ്പ് എന്നീ നോവലുകളെ മുൻനിർത്തിയുള്ള അന്വേഷണങ്ങൾ. മാനവരാശിയുടെ ഇന്നോളമുള്ള ചരിത്രം അധികാരത്തിന്റെ ചരിത്രമാണ്. മനുഷ്യസംസ്‌കാരം രൂപംകൊള്ളുന്നതുതന്നെ ഇത്തരം അധികാര-ചരിത്രങ്ങളിലൂടെയാണ്. അധികാരം, ചരിത്രം, സംസ്‌കാരം എന്നിവയുടെ രൂപീകരണവും വികാസവും നിലനില്പും സമൂഹത്തിൽ എത്ര ആഴത്തിൽ വേരോടിയിരിക്കുന്നുവെന്ന് പരിശോധിക്കുന്ന പഠനങ്ങൾ