Adikonda Sakhavu V.S.Ajith H&C Books സാമാന്യജീവിതാവസ്‌ഥകളിലെ അസാമാന്യമുഹൂർത്തങ്ങളിലേക്കു നോട്ടമയച്ചുകൊണ്ട് രണ്ടിനെയും പ്രശ്നവത്കരിക്കുകയും ഉപഹാസപൂർവം അതിൻ്റെ ഓരത്തുനിന്നുകൊണ്ട് വായനക്കാരെ അതിലേക്കു ക്ഷണിക്കുകയുമാണ് വി.എസ്. അജിത്ത് തന്റെ കഥകളിലൂടെ. വൈകാരികതയും വൈചാരികതയും ശാസ്ത്രബോധവും ദൈവവിചാരവും യുക്തിയും കുയുക്തിയും അയുക്തിയും തമ്മിൽ കെട്ടിമറിഞ്ഞ് ഉണ്ടാക്കുന്ന പ്രശ്‌നബാധിതപ്രദേശത്തേക്കുള്ള വായനക്കാരുടെ കടന്നുവരവോടെ എഴുത്താൾ അവിടെനിന്ന് അപ്രത്യക്ഷമാവുന്ന ഒരു എഴുത്തുവിദ്യയുടെ പലതരത്തിലുള്ള വഴികളിലൂടെയാണ് ഓരോ കഥയുടെയും സഞ്ചാരം.