ഒരു കാലഘട്ടം അവസാനിക്കാൻ ഇനി ഏറെക്കാലം അവശേഷിക്കുന്നില്ല. കഥാപാത്രങ്ങൾ ഒന്നൊന്നായി വേദിയിൽനിന്ന് നിഷ്‌ക്രമിക്കുന്നു. പക്ഷേ ഓർമ്മകൾ അവശേഷിക്കണം അവയ്ക്ക് മരണമുണ്ടാകരുത്. അടിയന്തരാവസ്ഥയുടെ ജനകരും അന്നത്തെ അടിയന്തരാ വസ്ഥയ്ക്കെതിരെ പോരാട്ടം നടത്തിയെന്നവകാശപ്പെടുന്ന പുതിയ അടിയന്തരാവസ്ഥയുടെ പ്രണേതാക്കളും ചരിത്രത്തിൻ്റെ ഓർമ്മകളെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ ചില ചെറിയ ഓർമ്മപ്പെടുത്തലുകൾ നമുക്കാവശ്യമുണ്ട്, ന്യൂയോർക്കിൽ മണിക്കുറുകൾ നീണ്ട വൈദ്യു തിസ്തംഭനത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിക്കപ്പെട്ട കോമഡി സിനിമയാണ് Where Were You When the Lights Went Out?casionneonnuca ചോദിക്കുന്ന ചോദ്യവും ഇതാണ്. വിളക്കുകൾ അണഞ്ഞപ്പോൾ നിങ്ങൾ എവിടെയായി രുന്നു? അതിനുള്ള എസ്.കെ.മാധവൻ്റെ ഉത്തരമാണ് ഈ പുസ്തകം ഓർമ്മയുടെ തുരു ത്തുകൾ ഇടിയുമ്പോൾ മാധവൻ ഇറക്കുന്ന മറ്റത്തുഴവഞ്ചിയാണിത്. ഓർമ്മകൾ ഉണ്ടായി മിക്കണം എന്നു പറയുമ്പോൾ ഇതൊക്കെയാണ് അതിനുള്ള മാർഗ്ഗം