ഭയം ഒരു മനുഷ്യനെ ദുർബലനാക്കുന്നു. ഭയമില്ലെന്ന് പറയുന്ന ഏതൊരാളും ഒരിക്കലെങ്കിലും ഇരുട്ടിനെ ഭയന്നൊരു നിമിഷമുണ്ടാകും. അത്തരത്തിൽ ഭയം നിറച്ച നിരവധി സാഹചര്യങ്ങൾ നിറഞ്ഞ ഇന്നത്തെ കാലത്ത്, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിൽ നരബലിയും സമാധിയും വരെ എത്തിനിൽക്കുന്ന ഒരു സമൂഹത്തിന്റെ കാണാച്ചരടുകൾ തേടി ഒരു യാത്ര. അതിനെതിരെ പോരാടാൻ നിയോഗിക്കപ്പെട്ട മനുഷ്യജീവിതങ്ങളുടെ നേർക്കാഴ്‌ച. സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാനാവാത്ത ഈ യാത്രയുടെ വഴികൾ ഇതാ നിങ്ങൾക്കായി തുറന്നിടുന്നു.