Agnipedakam Kottayam Pushpanath Kottayam Pushpanath Publication കോട്ടയം പുഷ്പനാഥിൻ്റെ മുന്നൂറ്റമ്പതോളം വരുന്ന കഥകളിൽ ലോകം തന്നെ ഒരു സാഹസിക ഭൂമികയായിരുന്നു. അതിൻ്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് അന്നിപേടകം. 1976-ൽ മാർക്സിൻ സീരീസിൽ പ്രസിദ്ധീകരിച്ച ഈ കൃതി. വായനക്കാരനെ ആഫ്രിക്കയുടെ നിഗൂഢമായ കലഹാരി മരുഭൂമിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. മണൽപ്പരപ്പുകളും പാറക്കെട്ടുകളും കഠിനമായ അതിജീവന സാഹചര്യങ്ങളും ഒളിപ്പിച്ചുവെച്ചിരിക്കുന്ന അജ്ഞാതലോകത്തിലേക്ക് വായനക്കാർ നടന്നടുക്കുന്നു. ശാസ്ത്രവും സാഹസികതയും നിഗൂഢതയും മരണവും ഒത്തുചേരുന്ന കഥാപരിസരത്തിൽ, പുഷ്പനാഥിൻ്റെ സവിശേഷമായ ദൃശ്യവിവരണശൈലി വായനക്കാരന് കഥ വായിക്കുന്നതിലുപരി കഥയ്ക്കുള്ളിലൂടെ സഞ്ചരിക്കുന്ന അനുഭവം സമ്മാനിക്കുന്നു.