എഐ മനുഷ്യരാശിയുടെ രക്ഷയ്ക്കോ നാശത്തിനോ? രണ്ടു രീതിയിലും ചർച്ചനടക്കുന്നു. ഇതു പുതിയ കാലത്തിന് ഊർജം നൽകുന്ന വിദ്യുച്ഛക്‌തിയാണെന്നു കരുതുന്നവരാണ് ഭൂരിപക്ഷം. അതല്ല, വ്യാപകമായ തൊഴിൽനഷ്ട ത്തിനും സാമൂഹികപ്രശ്‌നങ്ങൾക്കും ഇടയാക്കു മെന്നു കരുതുന്നു, മറ്റൊരു വിഭാഗം. നിർമിത ബുദ്ധിയുടെ കൈവിട്ട വികസനം ഒടുവിൽ മനുഷ്യൻ്റെ നാശത്തിനുതന്നെ വഴിതെളിച്ചേക്കാ മെന്നു ഭയക്കുന്നവരുമുണ്ട്. നിങ്ങളുടെ അഭിപ്രായം ഇതിലെന്തായാലും, സുനാമിപോലെ ആഞ്ഞടിച്ചുവരുന്ന എഐയിൽനിന്ന് ആർക്കും ഒഴിഞ്ഞുമാറാനാവില്ല.