സമൂഹത്തിന്റെ ചലനങ്ങൾക്കൊത്ത് ജീവിക്കാൻ കഴിയാതെപോയ ദിനേശൻ എന്ന കൗമാരക്കാരന്റെ വിഹ്വലതകളാണ് ആകാശത്തിനു ചുവട്ടിൽ പറയുന്നത്. ദിനേശന് ഒന്നിനോടും അമിതമായ ആസക്തിയില്ല. അതോടെ കാപട്യങ്ങൾ നിറഞ്ഞ ഈ ലോകത്ത് തന്റേതായ സാങ്കല്പികലോകം തീർക്കുകയാണയാൾ. മറ്റുള്ളവർ ഭ്രാന്തെന്നു മുദ്രകുത്തുമ്പോഴും ആ ലോകത്തെ വരിക്കുന്ന കുട്ടിയുടെ ബാല്യവും കൗമാരവും അനുപമമായ ശൈലിയിൽ വരച്ചുചേർത്തിരിക്കുന്ന ആകാശത്തിനു ചുവട്ടിൽ എം. മുകുന്ദന്റെ ആദ്യകാല നോവലുകളിൽ ഏറെ ശ്രദ്ധേയമാണ്.