Alankar Fancy Muhammed Selith Kaniyankandi Mankind Publication ആദ്യാനുരാഗത്തിൻ്റെ അനുഭവമുള്ള ഏതൊരാൾക്കും ആസ്വദിക്കാൻ കഴിയുന്ന ഗൃഹാതുരമായ ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന ലളിതമായൊരു പ്രണയകഥയാണ് ഈ നോവൽ. അനസിൻ്റെയും ആതിരയുടേയും സ്കൂൾകാലവും അവരുടെ പ്രണയവും ഹൃദ്യമായാണ് മുഹമ്മദ് സെലീത്ത് കണിയാങ്കണ്ടി ആവിഷ്കരിച്ചിട്ടുള്ളത്. പ്രണയം തുടരാൻ കഴിയാത്ത സാഹചര്യത്തിൽ അനസിനെ ഉപേക്ഷിക്കുന്ന ആതിര, പിന്നീട് അവനെ സ്വന്തമാക്കുന്നത് നീണ്ട 30 വർഷങ്ങൾക്ക് ശേഷമാണ്. ഈ 30 വർഷങ്ങൾ ഇരുവരേയും ജീവിതങ്ങളെ അതിജീവിക്കാൻ പ്രേരിപ്പിച്ചത് അവർക്കുള്ളിലെ തീവ്രമായ പ്രണയമാണ്.