Alankode Leelakrishnante Kavithakal Alankode Leelakrishnan Dc Books വാക്കുതൊട്ടു പൊള്ളിയനാൾമുതൽ കൂടെവന്ന സമസ്ത പൂർവ്വപൈതൃകഭാരങ്ങളും നെഞ്ചിൽപേറുന്ന കവിയുടെ ആത്മബോദ്ധ്യങ്ങളാണിവ. ശുദ്ധവും സ്വച്ഛവുമായ തെളിനീർപ്പുഴയായി ഈ കവിതകൾ നമ്മെ തൊടുന്നു. കവിയച്ഛൻ, ഹിന്ദോളം, ഭൂമിപുരുഷൻ, വസൂരിത്തോറ്റം, പ്രണയവാസുദേവം, ബലിക്കുറിപ്പ്, പ്രണയവേഗങ്ങൾ, ചിലപ്പതികാരം, സമരബുദ്ധൻ, തരിശുനിലങ്ങൾ, ഗാന്ധർവ്വം, മത്സ്യപ്പെട്ടവൾ, പൊന്നാനിപ്പുഴ, സാന്ധ്യഗീതം... 1978 മുതൽ 2013 വരെയുള്ള മുപ്പത്തിയഞ്ചുവർഷങ്ങൾക്കിടയിലെഴുതിയ കവിതകളിൽ നിന്നു തിരഞ്ഞെടുത്ത നൂറിൽപരം കവിതകളാണ് ഈ സമാഹാരത്തിൽ.