സ്ത്രീവേഷങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഓച്ചിറ വേലുക്കുട്ടി എന്ന നായികാനടന്റെ ദ്വന്ദ്വ ജീവിതസംഘര്‍ഷങ്ങള്‍ ആവിഷ്‌കരിക്കുന്ന നോവല്‍. മലയാള നാടക ചരിത്രത്തില്‍ വ്യക്തിമുദ്രപതിപ്പിച്ച ഒരു നടന്റെ വൈയക്തിക ജീവിതം ചരിത്രവും ഭാവനയും ഇടകലര്‍ത്തി ആവിഷ്‌കരിക്കുമ്പോള്‍ ഇന്നും സമൂഹം അകറ്റിനിര്‍ത്തുന്ന മൂന്നാം ലിംഗക്കാരുടെ സങ്കീര്‍ണ്ണമായ ജീവിതാവസ്ഥ കളിലേക്കുകൂടി വെളിച്ചം വീഴ്ത്തുവാന്‍ ഈ നോവലിനു കഴിയുന്നു. ഡി സി സാഹിത്യ പുരസ് കാരത്തിനു തെരഞ്ഞെടുത്ത നോവല്‍.