Alzhimers Paricharakante Ormakkurippukal Binoy B.Raj Manorama Books അൽസ്ഹൈമേഴ്സ് രോഗിയായിരുന്ന ഒരച്‌ഛൻ്റെ മകൻ എഴുതുന്ന അനുഭവങ്ങളുടെ പുസ്‌തകമാണിത്. ഓർമകളുടെ തീരം വിട്ട് അച്ഛൻ ഒരു ദിനം യാത്ര തുടങ്ങുകയാണ്. പ്രിയ പത്നിയെ, മക്കളെ, ബന്ധുക്കളെ, പരിചയങ്ങളെ ഒന്നൊന്നായി കൈവിട്ട് മടക്കമില്ലാത്ത യാത്ര. ഒടുവിൽ, മനസ്സിൻ്റെ ചെപ്പ് തീർത്തും ശൂന്യമാകുമ്പോൾ അച്‌ഛൻ മകനോടു ചോദിക്കും: ഞാൻ എവിടെയാണ്? നീയാരാണ്? ആർക്കും ഉത്തരമില്ലാത്ത ചോദ്യങ്ങൾ.