ഇത് പ്രേമത്തിന്റെ കഥയാണ്, ക്രൂരതയുടെയും. ചുവന്ന മണ്ണുള്ള ഒരു ജയിൽ അങ്കണം. പോലീസുകാരുടെ പാദമുദ്രകളും ഗാനശകലങ്ങളും മന്ത്രിക്കപ്പെട്ട സ്നേഹവചനങ്ങളും സ്വവർഗ്ഗരതിയുടെ സീൽക്കാരങ്ങളും മരണമുഹൂർത്തത്തിൻ്റെ ആവലാതികളും അവിടെ നിറഞ്ഞുനില്ക്കുന്നു. മനുഷ്യന്റെ അന്തഃകരണംപോലെ ഭയാനകമാണ് ഈ നോവലിന്റെ ഉള്ളടക്കം.