പല കാലത്തു ജീവിച്ച പ്രഗല്ഭ വ്യക്തികളെയും അവരുടെ സംഭാവന കളെയും അനാവരണം ചെയ്യുന്നതിനൊപ്പം അറിവിന്റെയും എഴുത്തുജീവിതത്തിന്റെയും വളർച്ചയ്ക്കിടയാക്കിയ പശ്ചാത്തലവും എക്കാലത്തും പ്രസക്തമായ മൂല്യാധിഷ്ഠിത കാര്യങ്ങളും ഭാഷയുടെ വർത്തമാനകാലസ്ഥിതിയെപ്പറ്റിയുള്ള വീണ്ടുവിചാരങ്ങളും സാഹിത്യനിരൂപണവും അടങ്ങുന്ന ഇരുപത്തിയെട്ടു ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഇവയിൽ പലതിലും പലരുടെയും ജീവചരിത്രമുണ്ട്, ഗ്രന്ഥാവലോകനമുണ്ട്, വിമർശനമുണ്ട്, അനുസ്‌മരണമുണ്ട്, മൂല്യവിചാരമുണ്ട്, പ്രഗല്ഭരും പ്രശസ്‌തരുമായ വ്യക്തികളുടെ ശോഭായമാനമായ ചിത്രങ്ങളുണ്ട്, സ്വാനുഭവ വിവരണമുണ്ട്, ഭിന്നവ്യക്തിത്വങ്ങളുമായുള്ള ഗാഢസൗഹൃദത്തിന്റെ സൗരഭമുണ്ട്, ഭാഷാവിചാരമുണ്ട്.