An Introduction To Political Science (Malayalam) BA Complementary Course 1 MG University രാഷ്ട്രീയ വിജ്ഞാനത്തെ രാഷ്ട്രമീമാംസ, ഭരണ കൂടപഠനം, പൊതുകാര്യപഠനം എന്നിങ്ങനെ വിവക്ഷിക്കാ റുണ്ട്. ഈ വിഷയം പഠിക്കുന്ന വിദ്യാർത്ഥികൾക്കു മാത്ര മല്ല സാമൂഹ്യജീവിതത്തിന്റെ ഗുണനിലവാരം ഉയർത്താ നുള്ള ആസൂത്രണം, പ്രചാരണം, നയരൂപീകരണം തുട ങ്ങിയ യത്നങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ പൊതുപ വർത്തകർക്കും രാഷ്ട്രമീമാംസയെക്കുറിച്ചുള്ള അടിസ്ഥാ നപരിജ്ഞാനം ആവശ്യമാണ്. കേരള പൊളിറ്റിക്കൽ സയൻസ് അസോസിയേഷൻ രാഷ്ട്രമീമാംസാ അദ്ധ്യാപകരുടെയും ഗവേഷകരുടെയും ഒരു അക്കാദമിക കൂട്ടായ്‌മയാണ്. കോളേജുകളിലും സ്‌കൂളുകളിലും രാഷ്ട്രമീമാംസാപഠനം പ്രോത്സാഹിപ്പിക്കു കയാണ് അസോസിയേഷൻ്റെ മുഖ്യലക്ഷ്യം. വിദ്യാർത്ഥി കളുടെയും അദ്ധ്യാപകരുടെയും ഉപയോഗത്തിനായി 2000 മുതൽ പാഠപുസ്‌തകങ്ങളും മറ്റ് ഗ്രന്ഥങ്ങളും അസോസി യേഷൻ പ്രസിദ്ധീകരിച്ചുവരുന്നു. ഈ പുസ്‌തകം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയിൽ ബിരുദതലത്തിൽ രാഷ്ട്രമീ മാംസ ഉപവിഷയമായി പഠിക്കുന്ന വിദ്യാർത്ഥികൾക്കു വേണ്ടി 2017-ൽ പരിഷ്‌കരിച്ച സി.ബി.സി.എസ്.എസ്. സില ബസ് അനുസരിച്ച് ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച "An Introduction to Political Science"ൻ്റെ സ്വതന്ത്ര വിവർത്ത നമാണ്. ഈ ഗ്രന്ഥം കൂടുതൽ മെച്ചപ്പെടുത്താൻ സഹായ കമായ വിലപ്പെട്ട നിർദ്ദേശങ്ങൾ ക്ഷണിച്ചുകൊള്ളുന്നു.