അജ്‌ഞാതവും അമൂല്യവുമായ ഒട്ടേറെ ശ്രീരാമകഥകളുടെ അക്ഷയപാത്രമാണ് ആനന്ദരാമായണം. ദശരഥൻ്റെയും അയോധ്യാ രാജധാനിയുടെയും പൂർവകാല ചരിത്രം, ശ്രീരാമന്റെ ബാല്യം, വനയാത്ര, രാവണജയം, പട്ടാഭിഷേകം, സീതയുടെ കഥകൾ, ഹനുമാൻ്റെ ചരിത്രം, സീതാപരിത്യാഗം, സീതയുടെ അന്തർധാനം, അറിയപ്പെടാത്ത പുരാണകഥകൾ, ശ്രീരാമന്റെ അയോധ്യാ ഭരണകാലം, ലവകുശന്മാരുടെ വിവാഹം, അശ്വമേധയാഗങ്ങൾ, ശ്രീരാമാവതാര രഹസ്യം തുടങ്ങി സ്വർഗാരോഹണംവരെയുള്ള കഥകളിലൂടെ പുരാണകൃതിയുടെ ഇതിഹാസമാനങ്ങൾ അനുഭവിപ്പിക്കുന്ന പുനരാഖ്യാനം. കുട്ടികൾമുതൽ ഏതു പ്രായത്തിലുള്ളവർക്കും വായിച്ചു രസിക്കാവുന്ന ലളിതമായ ഗദ്യാഖ്യാനം.