മലയാളത്തിലെ ആദ്യകാലകഥാകൃത്തുക്കൾ മുതൽ സമകാലീന കഥാകൃത്തുക്കൾ വരെയുള്ളവരുടെ ഏറ്റവും മികച്ചതും എന്നും ഓർമ്മിക്കപ്പെടുന്നതുമായ രചനകളാണ് ഈ പരമ്പരയിൽ സമാഹരിക്കുന്നത്. ഓരോ എഴുത്തുകാരുടെയും അവരുടെ രചനാകാലത്ത് പ്രസക്തമായതും ഈ തലമുറയും വരുംതലമുറയും വായിച്ചിരിക്കേണ്ടതുമായ കഥകൾ. മലയാളത്തിലെ പ്രമുഖരായ നിരൂപകരുടെ പഠനക്കുറിപ്പോടൊപ്പം അവതരിപ്പിക്കുന്നു. ലളിതാംബിക അന്തർജനത്തിന്റെ സാഹിത്യ സൃഷ്ടികൾ പ്രമേയവൈവിദ്ധ്യത്താൽ ഏറെ വിപുലമായതും രൂപപരമായ പരീക്ഷണങ്ങളാൽ വിസ്മയകരമാം വിധം നവീനമായതും സമൂഹപാർശ്വസ്ഥലികളിൽ നിന്നുള്ള ജൈവജീവിത സൗന്ദര്യങ്ങളെ അപ്പാടെ കേന്ദ്രങ്ങളിലേക്ക് പിടിച്ചുകൊണ്ടുവന്ന് കാണിച്ചു തരുന്നതുമായ വിപ്ലവകരമായ ലോകമാണ്. പുരുഷാധികാരത്തെയും ജാത്യാധികാരത്തെയും മതവർഗ്ഗീയതയെയും ജീർണ്ണ രാഷ്ട്രീയത്തെയും അധികാരപ്രമത്തമായ പ്രസ്ഥാനങ്ങളെയും കടന്നാക്രമിക്കുന്ന നൈതികതയും ജാഗ്രതയുംകൂടിയാണ് ഈ വലിയ കഥാേലാകം. തിരഞ്ഞെടുപ്പ്/പഠനം: സി. എസ്. ച്രന്ദിക