Angadikkathakal Rafeeq Edappal Mathrubhumi Books ഈ കഥകളിലൂടെ കടന്നുപോകുമ്പോള്‍, പലപ്പോഴും നിങ്ങള്‍ക്കു ചിരി വരും, ആ ചിരിയുടെ ആഴങ്ങളില്‍ എവിടെയോ, നിസ്സഹായദുഃഖത്തിന്റെ നിറമിഴിത്തിളക്കം അനുഭവപ്പെടുകയും ചെയ്യും. ഇങ്ങനെയൊക്കെയാട്ടോ ജീവിതാഖ്യാനം- ഒരിക്കലും മടുക്കാത്ത ജീവിതാഖ്യാനം. – ഡോ. എസ്.കെ. വസന്തന് ഒരു കാലത്തിന്റെ കഥകളാണ് റഫീഖിന്റെ ‘അങ്ങാടിക്കഥകള്‍.’ എന്നാല്‍, പുതിയ എടപ്പാളങ്ങാടിയില്‍ വരുന്നവരെയോ പോകുന്നവരെയോ ആരും അറിയുന്നില്ല. അതുകൊണ്ട് ചരക്കുകളുടെ കഥപറയുന്ന പരസ്യപ്പലകകള്‍ മാത്രമേയുള്ളൂ. നാമറിയാത്തോര്ക്കും നമ്മളെ അറിയാത്തോര്ക്കും കഥയുടെ വല നെയ്ത് ഒരാവാസവ്യവസ്ഥ തീര്‍ക്കാനാവില്ല. ചുരുക്കത്തില്‍ ഉത്പാദനം, സാമൂഹികവ്യവസ്ഥ, ആഖ്യാനം എന്നിവ തമ്മിലുള്ള സൂക്ഷ്മബന്ധത്തെ ലളിതമായി ആവിഷ്കരിക്കുന്ന മനോഹരപുസ്തകമാണ് റഫീഖിന്റെ ‘അങ്ങാടിക്കഥകള്‍.’ – ഡോ. അനില്‍ ചേലേമ്പ്ര ഒരു അങ്ങാടിയുടെയും ഒരുപാട് മനുഷ്യരുടെയും കഥകള്‍