അന്വേഷണചൊവ്വ എന്ന യൂട്യൂബ് പ്രോഗ്രാമിൽ ക്രൈം സ്റ്റോറികൾ ചെയ്യുന്ന അനന്ദുവിന്റെ ജീവിതത്തിൽ തീർത്തും അവിചാരിതമായി സ്റ്റെല്ല എന്ന പെൺകുട്ടി കടന്നു വരുന്നു. അവളുമായി അനുരാഗത്തിലാകുന്ന അനന്ദുവിനു പക്ഷെ സ്വന്തം ജീവിതത്തിൽത്തന്നെ ഒരു ക്രൈം സംഭവിക്കാൻ പോകുന്നുവെന്നു തിരിച്ചറിയാൻ സാധിക്കാതെ പോകുന്നു. ഒരു ദിവസംകൊണ്ട് അവന്റെ ജീവിതം മാറിമറിയുന്നതും തുടർന്നുണ്ടാകുന്ന അന്വേഷണങ്ങളുമാണ് ഈ ക്രൈം നോവലിന്റെ ഇതിവൃത്തം.