കൊതിതീരെ കാണാൻ കഴിയും മുൻപ് മൺമറഞ്ഞുപോയ അമ്മ, ഞെക്കിക്കൊല്ലാൻ വരുന്ന അപ്പൻ, ചട്ടുകംകൊണ്ട് മുഖത്തു കുത്തുന്ന കൊച്ചമ്മ, ഇത്തിരി സ്നേഹത്തിനു വേണ്ടി ദാഹിച്ചപ്പോൾ പിഴച്ചവളെന്ന് മുദ്രകുത്തിയ സമൂഹം. നിരാലംബയായ സൂസമ്മയുടെ ധർമ്മസങ്കടങ്ങളുടെ കഥ. പാറപ്പുറത്തിന്റെ ശ്രദ്ധേയമായ നോവൽ.