ആരോഗ്യമേഖലയിൽ ഇന്നു നാം നേടിയ മുന്നേറ്റത്തിനു പാതയൊരുക്കിയ പ്രതിഭാധനരായ മലയാളി ഡോക്‌ടർമാരുടെ ജീവിത കഥകൾ. ഇതിലെ അനുഭവങ്ങൾ ഇന്നത്തെ വൈദ്യവിദ്യാർഥികൾക്ക് അവിശ്വസനീയമായി തോന്നിയേക്കാം. രോഗനിർണയത്തിനുള്ള സാങ്കേതിക മുന്നേറ്റങ്ങൾ ശൈശവാവസ്‌ഥയിലായിരുന്ന കാലത്ത് രോഗികളുടെ മനസ്സുതൊട്ട് രോഗം തിരിച്ചറിഞ്ഞ അപൂർവ വൈദ്യന്മാരെ ഓർത്തെടുക്കുകയാണ് വിഖ്യാത ന്യൂറോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. കെ. രാജശേഖരൻ നായർ.