Appachi Thomachan Mankind Publication ആനുകാലിക പ്രസക്തിയുള്ളതും സഹതാപാർഹവുമായ വാർദ്ധക്യകാല ജീവിതത്തിൻ്റെ പാശ്ചാത്തലത്തിലാണ് പുതിയ എഴുത്തുകാരനായി തോമാച്ചൻ എന്ന തൂലികാനാമത്തിൽ തോമസ് കൊച്ചുമ്മൻ രംഗത്തെത്തുന്നത്. അപ്പാച്ചി എന്ന കേന്ദ്ര കഥാപാത്രം വാർദ്ധക്യജീവിതത്തിൽ കണ്ടെത്തുന്ന വൃദ്ധസദന സൗഹ്യദങ്ങളുമായി സ്വാനുഭങ്ങളുടെ പിന്നാമ്പുറങ്ങളിലേയ്ക്ക് സഞ്ചാരം നടത്തുന്ന രീതിയിലാണ് കഥ ആരംഭിക്കുന്നത്. പുറത്ത് അതിവേഗം വർഷങ്ങൾ പറന്നകന്നതിൻ്റെ ആരവം കേൾക്കാം. വർത്തമാനത്തിൻ്റെ ബലിഷ്ടമായ ചുവരുകൾക്കുള്ളിൽ സ്വയം മരവിച്ചുനിൽക്കുമ്പോളും പൂർവ്വകാല തിക്താനുഭവങ്ങളിൽ നിന്നും രക്ഷപ്പെട്ടതിൻ്റെ ആശ്വാസവും ചിലരിലൊക്കെ നിഴലിക്കുന്നുണ്ട്. - സുരേഷ് മണ്ണാറശാല