Arabikkathakal S.Krishnakumar H&C എണ്ണിയാലൊടുങ്ങാത്ത കഥകൾ വിളഞ്ഞ നാടാണ് അറേബ്യ. മരുഭൂമിയിലെ മനസ്സുകൾ സൃഷ്ടിച്ച മധുരമധുരങ്ങളായ കഥകളിൽ, ലോകമെങ്ങുമുള്ള ജനത ഇരുകൈകളും നീട്ടി സ്വീകരിച്ചവയാണ് "ആയിരത്തൊന്നുരാവുകൾ.' ഷെഹ്റിയാർ ചക്രവർ ത്തിക്ക് സുന്ദരിയായ ഷെഹ്റാസാദ് ആയിരത്തൊന്നു രാവുകളിലായി പറഞ്ഞുകൊടുത്ത ആ കഥാസാഗര ത്തിലെ കുറേ നന്മുത്തുകൾ കുട്ടികൾക്കായി, ലളിത മായ ശൈലിയിൽ ഇവിടെ ആവിഷ്കരിച്ചിരിക്കുന്നു