അടിവയറുകൾ തിണർക്കാത്ത സുമംഗലിമാരുടെ നെടുവീർപ്പുകളും ശാപവും വീണ ഊരിൽ ശങ്കരരാമന്റെ ആറാമത്തെ പൂവായി അവൾ വന്നു, കരുമാരിയമ്മൻ കോവിലിലെ ഉത്സവപ്പറമ്പിൽനിന്ന്. പെറാത്ത അമ്മയുടെ മടിയിൽ കിടന്ന് കാദംബരി വിടർന്നു. അവരുടെ ജീവിതത്തിൽ സൗരഭ്യം വിതറി. ഒടുവിലൊരു ദിവസം അവൾ കൊഴിഞ്ഞകന്നത് മറ്റൊരു ആറാമത്തെ പെൺകുട്ടിയാവാൻ.