മനുഷ്യമനസിന്റെ ഇന്നേവരെ പരിചയിച്ചിട്ടില്ലാത്ത ഭൂവിഭാഗങ്ങളിലൂടെയാണ് ഗഫൂര്‍ ഈ നോവലിലൂടെ വായനക്കാരെ കൊണ്ടു പോകുന്നത്. സംഗീതവും സാഹിത്യവും ശാസ്ത്രവും രാഷ്ട്രീയവും പ്രണയവും ഒക്കെ ഉപയോഗിച്ചുകൊണ്ട് സങ്കീര്‍ണ്ണ സ്വഭാവമുള്ള കഥാ പാത്രങ്ങളുടെ മനസ്സ് മലര്‍ക്കെ തുറന്നിട്ട് നര്‍മ്മത്തിന്റെ ചിലയിടങ്ങളില്‍ ഹാസ്യത്തിന്റെ മേമ്പൊടിയോടെ വ്യത്യസ്തമായൊരു പ്രമേയം ആവിഷ്ക്കരിക്കുകയാണിവിടെ.