Arkka Prakasham Dr.Sunil Kumar Samrat Publishers രാക്ഷസരാജാവും ലങ്കാധിപനുമായ രാവണനാൽ രചിക്കപ്പെട്ട അതി പുരാതനവും ഫലപ്രദവുമായ മഹത്ഗ്രന്ഥമാണ് അർക്കപ്രകാശം. രാവ ണൻ തന്റെ പത്നിയായ മണ്ഡോദരിക്കുപദേശിക്കും പ്രകാരമാണ് ഈ ഗ്രന്ഥവിവരണം. അർക്കമെന്നാൽ ഔഷധങ്ങൾ തിളപ്പിച്ച് അതിൽനിന്ന് ബാഷ്പരൂപത്തിൽ വരുന്ന അവയുടെ സാരാംശം തണുപ്പിച്ചെടുക്കുന്ന താണ്. സാരാംശംമാത്രമായതിനാൽ സദ്യഃഫലപ്രദവും മറ്റൗഷധരൂപങ്ങ ളെക്കാൾ ഏറ്റവും ഗുണകരവുമായിരിക്കും. ഇത്തരം അർക്കങ്ങളിൽ ഔഷ ധങ്ങളുടെ കിട്ടഭാഗം ഒട്ടുംതന്നെയില്ലാത്തതിനാൽ വളരെ വേഗം ശരീര ത്തിലേക്കാഗീരണം ചെയ്യുവാൻ സാധിക്കും. ഈ ഗ്രന്ഥത്തിൽ വിവിധ തരം അർക്കങ്ങളുടെ നിർമ്മാണരീതി, അവയുടെ ഉപയോഗം എന്നിവ വിവരിക്കുന്നുണ്ട്. ഗ്രന്ഥാവസാനം കുടുംബബന്ധങ്ങൾ ശിഥിലമാകാതി രിക്കുവാൻ സ്ത്രീപുരുഷന്മാർ പരസ്‌പരം കഴിക്കേണ്ട ആഹാരം, കൂടാതെ ആകർഷണമന്ത്രം, വികർഷണമന്ത്രം, വാരുണമന്ത്രം, ബുദ്ധിസ്തംഭം, വിശപ്പ് വർദ്ധിപ്പിക്കുവാനും കുറയ്ക്കുവാനുമുള്ള മാർഗ്ഗങ്ങൾ, വിശപ്പില്ലാ താക്കാൻ മാർഗ്ഗം, സർവകാര്യസിദ്ധികരണവിധി മുതലായവയും നിർദ്ദേ ശിച്ചിരിക്കുന്നു. സംസ്കൃതത്തിൽനിന്ന് അർത്ഥസാരങ്ങൾ ഒട്ടും ചോർന്നു പോകാതെ മലയാളത്തിലേക്ക് വിവർത്തനംചെയ്യപ്പെട്ടു. അത്യപൂർവ്വവും അന്യംനിന്നുപോകുന്നതും ദുർലഭവുമായ ഈ ഗ്രന്ഥം ആയുർവേദോ പ്രാസകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനകരമാണ്